Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashes Test

സി​ഡ്നി​യി​ൽ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി റൂ​ട്ട്; റി​ക്കാ​ർ​ഡി​ൽ പോ​ണ്ടിം​ഗി​നൊ​പ്പ​മെ​ത്തി

സി​ഡ്നി: ആ​ഷ‍​സ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ​തോ​ടെ ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​രി​ക്കു​ക​യാ​ണ് ഇം​ഗ്ലീ​ഷ് താ​രം ജോ ​റൂ​ട്ട്. ടെ​സ്റ്റ് ക​രി​യ​റി​ലെ 41-ാം സെ​ഞ്ചു​റി നേ​ടി​യ​തോ​ടെ ഓ​സീ​സ് മു​ൻ നാ​യ​ക​ൻ റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ റി​ക്കാ​ർ​ഡി​നൊ​പ്പമെ​ത്തി​യി​രി​ക്കു​ക​യാ​ണ് റൂ​ട്ട്.

സി​ഡ്നി​യി​ൽ നേ​രി​ട്ട 146-ാം പ​ന്തി​ലാ​ണ് താ​രം സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 242 പ​ന്തി​ല്‍ 15 ബൗ​ണ്ട​റി അ​ട​ക്കം 160 റ​ണ്‍​സെ​ടു​ത്താ​ണ് റൂ​ട്ട് മ​ട​ങ്ങി​യ​ത്.

നി​ല​വി​ല്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യവരുടെ പട്ടികയിൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റൂ​ട്ടും പോ​ണ്ടിംഗും. 51 സെ​ഞ്ചുറി​ക​ള്‍ നേ​ടി​യ ഇ​ന്ത്യ​ന്‍ ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍​ക്ക​റാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. 45 സെ​ഞ്ചുറി​ക​ള്‍ നേ​ടി​യ ജാ​ക്വ​സ് കാ​ലീ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.

നി​ല​വി​ലെ താ​ര​ങ്ങ​ളി​ല്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യു​ള്ള ക​ളി​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ വി​രാ​ട് കോ​ലി​ക്ക്(84) പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്(60) എ​ത്താ​നും റൂ​ട്ടി​നാ​യി.

 

Sports

അ​ഡ്‌​ലെ​യ്ഡി​ലും അ​ടി​യ​റ​വ് പ​റ​ഞ്ഞ് ഇം​ഗ്ല​ണ്ട്; ആ​ഷ​സ് കി​രീ​ടം നി​ല​നി​ര്‍​ത്തി ഓ​സ്ട്രേ​ലി​യ

അഡ്‌ലെയ്ഡ്: ആവേശപ്പോരാട്ടത്തിനൊടുവിൽ ആഷസ് കിരീടം നിലനിർത്തി ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റും വിജയിച്ചതോടെയാണ് ഓസീസ് കിരിടം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ- 371 & 349, ഇംഗ്ലണ്ട് - 286 & 352.

ഓസീസ് ഉയർത്തിയ 435 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അവസാനദിനം 352 റൺസിനു പുറത്താകുകയായിരുന്നു. 85 റൺസെടുത്ത സാക് ക്രോളിയാണ് ടോപ് സ്കോറർ. ജാമി സ്മിത്ത് (60), വിൽ ജാക്സ് (47), ബ്രൈഡൺ കഴ്സ് (39), ജോ റൂട്ട് (39) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

അവസാന ദിനം ആറിന് 206 എന്ന നിലയില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ടിന് ജാമി സ്മിത്തിന്‍റെയും വില്‍ ജാക്സിന്‍റെയും ചെറുത്തുനില്പ് പ്രതീക്ഷ നല്കിയിരുന്നു. ഇരുവരും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തതോടെ പോരാട്ടം വീണ്ടും ആവേശത്തിലായി.

82 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 60 റൺസെടുത്ത ജാമി സ്മിത്ത് സ്റ്റാർക്കിന്‍റെ പന്തിൽ കമ്മിൻസിന് പിടികൊടുത്തു മടങ്ങിയതോടെ ഇംഗ്ലണ്ട് ഏഴിന് 285 റൺസെന്ന നിലയിലായി. പിന്നാലെ ക്രീസിൽ ഒന്നിച്ച വിൽ ജാക്സും ബ്രൈഡൺ കഴ്സും ചേർന്ന് ചെറുത്തുനില്പ് തുടർന്നു. ഇരുവരും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു.

സ്കോർ 337 റൺസിൽ നില്ക്കെ ജാക്സും മടങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു. ഒരറ്റത്ത് കഴ്സ് പിടിച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായതോടെ ഇംഗ്ലണ്ട് കളി കൈവിട്ടു.

ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് ഒരു വിക്കറ്റെടുത്തു.

Sports

സെഞ്ചുറിയോടെ ഹെഡ്; അഡ്‌ലെയ്ഡിൽ ലീഡുയർത്തി ഓസീസ്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച ലീഡ്. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ആതിഥേയർ. ഇതോടെ, ഓസ്ട്രേലിയയ്ക്ക് നിലവിൽ 356 റൺസിന്‍റെ ആകെ ലീഡുണ്ട്.

സെഞ്ചുറിയോടെ ക്രീസിലുള്ള ട്രാവിസ് ഹെഡിന്‍റെ കരുത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക് നീങ്ങുന്നത്. 196 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 142 റൺസാണ് ഹെഡിന്‍റെ സമ്പാദ്യം. അർധസെഞ്ചുറിയോടെ അലക്സ് ക്യാരി (52) ഹെഡിനൊപ്പം ക്രീസിലുണ്ട്.

ജെയ്ക് വെതറാൾഡ് (ഒന്ന്), മാർനസ് ലബുഷെയ്ൻ (13), ഉസ്മാൻ ഖവാജ (40), കാമറൂൺ ഗ്രീൻ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടംഗ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായിരുന്നു. 83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

ഇംഗ്ലണ്ട് 286 റൺസിനു പുറത്ത്; അഡ്‌ലെയ്ഡിൽ ലീഡെടുത്ത് ഓസീസ്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് 85 റൺസിന്‍റെ ഒന്നാമിന്നിംഗ്സ് ലീഡ്. ഓസീസിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായി.

83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാംദിനം ചായയ്ക്കു പിരിയുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തിട്ടുണ്ട്. 68 റൺസുമായി ട്രാവിസ് ഹെഡും 27 റൺസുമായി ഉസ്മാൻ ഖവാജയുമാണ് ക്രീസിൽ. ഒരു റൺസെടുത്ത ജെയ്ക് വെതറാൾഡ്, 13 റൺസെടുത്ത മാർനസ് ലബുഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. നിലവിൽ ഓസീസിന് ആകെ 204 റൺസിന്‍റെ ലീഡുണ്ട്.

Sports

പിടിച്ചുനിന്ന് സ്റ്റോക്സും ആർച്ചറും; തകർച്ചയിൽനിന്നു കരകയറി ഇംഗ്ലണ്ട്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ വൻ തകർച്ചയ്ക്കു ശേഷം പിടിച്ചുനിന്ന് ഇംഗ്ലണ്ട്. രണ്ടാംദിനം കളിയവസാനിപ്പിക്കുമ്പോൾ ഒന്നാമിന്നിംഗ്സിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ് സന്ദർശകർ.

45 റൺസുമായി നായകൻ ബെൻ സ്റ്റോക്സും 30 റൺസുമായി ജോഫ്ര ആർച്ചറുമാണ് ക്രീസിൽ. ഇരുവർക്കും പുറമേ ബെൻ ഡക്കറ്റ് (29), ജോ റൂട്ട് (19), ഹാരി ബ്രൂക്ക് (45), ജാമി സ്മിത്ത് (22) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ഒരു ഘട്ടത്തിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിൽ വീണ ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് ഇതുവരെ 45 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് 54 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട്, നഥാൻ ലയോൺ എന്നിവർ രണ്ടുവിക്കറ്റ് വീതവും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, എട്ടിന് 326 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 371 റൺസിനു പുറത്തായിരുന്നു. വാലറ്റത്ത് അർധസെഞ്ചുറി നേടിയ മിച്ചൽ സ്റ്റാർക്ക് (54) ആണ് ഓസീസ് സ്കോർ 350 കടത്തിയത്.

ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ 53 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും ജോഷ് ടംഗ് ഒരു വിക്കറ്റും വീഴ്ത്തി.

Sports

ആ​ഷ​സ്: ഓ​സീ​സ് ശ​ക്ത​മാ​യ നി​ല​യി​ൽ; ത​ക​ർ​ന്ന​ടി​ഞ്ഞ് ഇം​ഗ്ലീ​ഷ് നി​ര

ബ്രി​സ്ബേ​ൻ: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ മി​ക​ച്ച നി​ല​യി​ൽ. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 334 നെ​തി​രെ ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 511 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. 177 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡാ​ണ് ഇ​തോ​ടെ ഓ​സീ​സി​ന് ല​ഭി​ച്ച​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് നി​ര വ​ൻ ത​ക​ർ​ച്ച​യാ​ണ് നേ​രി​ട്ട​ത്. മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം നി​ർ​ത്തു​മ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 എ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട്. നാ​ല് റ​ൺ​സ് വീ​തം നേ​ടി​യ ബെ​ൻ സ്റ്റോ​ക്ക്സും വി​ൽ ജാ​ക്ക്‌​സു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നേ​ക്കാ​ൾ 43 റ​ൺ​സ് പു​റ​കി​ലാ​ണ് നി​ല​വി​ൽ ഇം​ഗ്ല​ണ്ട്.

44 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ സാ​ക്ക് ക്രൗ​ളി​ക്കും 26 റ​ൺ​സെ​ടു​ത്ത ഒ​ലി പോ​പ്പി​നും മാ​ത്ര​മാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ലീ​ഷ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി​യ മി​ച്ച​ൽ സ്റ്റാ​ർ​ക്കും മൈ​ക്ക​ൽ നെ​സ​റും സ്കോ​ട്ട് ബോ​ള​ണ്ടും ചേ​ർ​ന്നാ​ണ് ഇം​ഗ്ലീ​ഷ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.

നേ​ര​ത്തെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 511 റ​ൺ​സാ​ണ് ഓ​സ്ട്രേ​ലി​യ എ​ടു​ത്ത​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ജെ​യ്ക്ക് വെ​ത​റാ​ൾ​ഡ്, മാ​ർ​ന​സ് ലെ​ബു​ഷെ​യ്ൻ, സ്റ്റീ​വ് സ്മി​ത്ത്, അ​ല​ക്സ് കാ​രി എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഓ​സീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

77 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ടോ​പ്സ്കോ​റ​ർ. വെ​ത​റാ​ൾ​ഡ് 72 റ​ൺ​സും ലെ​ബു​ഷെ​യ്ൻ 65 റ​ൺ​സും സ്റ്റീ​വ് സ്മി​ത്ത് 61 റ​ൺ​സും അ​ല​ക്സ് കാ​രി 63 റ​ൺ​സും എ​ടു​ത്തു. 45 റ​ൺ​സെ​ടു​ത്ത കാ​മ​റൂ​ൺ ഗ്രീ​നും ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങി.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ബ്രൈ​ഡ​ൻ കാ​ർ​സ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ബെ​ൻ സ്റ്റോ​ക്ക്സ് മൂ​ന്ന് വി​ക്ക​റ്റും ജോ​ഫ്ര ആ​ർ​ച്ച​ർ, ഗ​സ് അ​റ്റ്കി​ൻ​സ​ൻ, വി​ൽ ജാ​ക്ക്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

 

Sports

റൂ​ട്ട് ക്ലി​യ​ർ; ഓ​സീ​സ് മി​ക​ച്ച സ്കോ​റി​ലേ​ക്ക്

ബ്രി​സ്ബേ​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ലീ​ഡെ​ടു​ത്ത് ഓ​സ്ട്രേ​ലി​യ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് തു​ട​രു​ന്ന ഓ​സീ​സ് ആ​റു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 360 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. നി​ല​വി​ൽ ഓ​സ്ട്രേ​ലി​യാ​യി​ക്ക് 26 റ​ൺ​സി​ന്‍റെ ലീ​ഡാ​ണു​ള്ള​ത്.

അ​ല​ക്സ് കാ​രി (46) മൈ​ക്ക​ൽ നെ​സ​ർ (15) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ജെ​യ്ക്ക് വെ​ത​റാ​ൾ​ഡ് (72), മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (65) സ്റ്റീ​വ​ൻ സ്മി​ത്ത് (61) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഓ​സീ​സി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഇം​ഗ്ല​ണ്ടി​നാ​യി ബ്രെ​യ്ഡ​ൻ കാ​ര്‍​സ് മൂ​ന്നും ബെ​ൻ സ്റ്റോ​ക്സ് ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.

ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 325 റ​ൺ​സെ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന് ഒ​മ്പ​തു റ​ൺ​സ് മാ​ത്ര​മേ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളൂ. 334 റ​ൺ​സി​ന് ടീം ​പു​റ​ത്താ​യി. 138 റ​ൺ​സെ​ടു​ത്ത ജോ ​റൂ​ട്ട് പു​റ​ത്താ​വാ​തെ നി​ന്നു. ജൊ​ഫ്ര ആ​ർ​ച്ച​റാ​ണ് (38) ര​ണ്ടാം ദി​നം പു​റ​ത്താ​യ​ത്. ഓ​സീ​സി​നാ​യി സ്റ്റാ​ർ​ക്ക് ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി.

 

Sports

ബ്രി​സ്‌​ബേ​ന്‍ ടെ​സ്റ്റ്; ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ

ബ്രി​സ്ബേ​ൻ: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റി​ല്‍ ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. ജോ ​റൂ​ട്ടി​ന്‍റെ സെ​ഞ്ചു​റി (135) മി​ക​വി​ൽ ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 325 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ.

135 റ​ൺ​സെ​ടു​ത്ത ജോ ​റൂ​ട്ടും 32 റ​ണ്‍​സോ​ടെ ജോ​ഫ്ര ആ​ര്‍​ച്ച​റു​മാ​ണ് ക്രീ​സി​ല്‍. ഓ​സീ​സ് മ​ണ്ണി​ലെ റൂ​ട്ടി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണ് ബ്രി​സ്ബേ​നി​ൽ പി​റ​ന്ന​ത്. 264/9 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഇം​ഗ്ല​ണ്ടി​നെ റൂ​ട്ടും ആ​ർ​ച്ച​റും ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. പ​ത്താം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ര്‍​ന്ന് 64 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്.

ഓ​പ്പ​ണ​ര്‍ സാ​ക് ക്രോ​ളി (76) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഓ​സീ​സി​നാ​യി സ്റ്റാ​ർ​ക്ക് ആ​റു​വി​ക്ക​റ്റെ​ടു​ത്തു. പെ​ര്‍​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ ഓ​സീ​സ് വി​ജ​യിച്ചിരുന്നു.

Sports

ഖ്വാ​​ജ പു​​റ​​ത്ത്

ബ്രി​​സ്‌​​ബെ​‌​യ്ന്‍: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​ര്‍ ഉ​​സ്മാ​​ന്‍ ഖ്വാ​​ജ ര​​ണ്ടാം ആ​​ഷ​​സ് ടെ​​സ്റ്റി​​നു​​ള്ള ടീ​​മി​​ല്‍​നി​​ന്നു പു​​റ​​ത്ത്. പു​​റം​​വേ​​ദ​​ന​​യെ​​ത്തു​​ട​​ര്‍​ന്നാ​​ണ് ഖ്വാ​​ജ​​യെ ഒ​​ഴി​​വാ​​ക്കി​​യ​​ത്. ഖ്വാ​​ജ​​യു​​ടെ ഒ​​ഴി​​വി​​ലേ​​ക്ക് ട്രാ​​വി​​സ് ഹെ​​ഡ് ഓ​​പ്പ​​ണ​​റാ​​യി എ​​ത്തും.

ജാ​​ക്‌​​സ് ടീ​​മി​​ല്‍

ര​​ണ്ടാം ആ​​ഷ​​സ് ടെ​​സ്റ്റി​​നു​​ള്ള പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ ഇം​​ഗ്ല​​ണ്ട് പ്ര​​ഖ്യാ​​പി​​ച്ചു. പ​​രി​​ക്കേ​​റ്റ പേ​​സ​​ര്‍ മാ​​ര്‍​ക്ക് വു​​ഡി​​നു പ​​ക​​രം സ്പി​​ന്‍ ഓ​​ള്‍​റൗ​​ണ്ട​​ര്‍ വി​​ല്‍ ജാ​​ക്‌​​സ് ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടു.

Sports

ക​​മ്മി​​ന്‍​സ്, ജോഷ് ഇ​​ല്ല

ബ്രി​​സ്‌​​ബെ​‌​യ്‌​ന്‍: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ര​​ണ്ടാം ആ​​ഷ​​സ് ടെ​​സ്റ്റി​​നു​​ള്ള ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ടീ​​മി​​ലും ക്യാ​​പ്റ്റ​​ന്‍ പാ​​റ്റ് ക​​മ്മി​​ന്‍​സും ജോ​​ഷ് ഹെ​​യ്‌​​സ​​ല്‍​വു​​ഡും ഇ​​ല്ല.

പ​​രി​​ക്കേ​​റ്റു വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​രു പേ​​സ് ബൗ​​ള​​ര്‍​മാ​​രും പൂ​​ര്‍​ണ​​മാ​​യി ആ​​രോ​​ഗ്യം വീ​​ണ്ടെ​​ടു​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്താ​​ത്ത​​ത്. പെ​​ര്‍​ത്തി​​ല്‍ ന​​ട​​ന്ന ഒ​​ന്നാം ടെ​​സ്റ്റി​​ലും ഇ​​രു​​വ​​രും ഓ​​സീ​​സി​​നാ​​യി ക​​ളി​​ച്ചി​​ല്ല.

ഡി​​സം​​ബ​​ര്‍ നാ​​ലി​​ന് ബ്രി​​സ്‌​​ബെ​‌​യ്‌​‌​നി​​ലാ​​ണ് ര​​ണ്ടാം ആ​​ഷ​​സ്. മ​​ത്സ​​രം ഡേ-​​നൈ​റ്റ് (പി​​ങ്ക് ബോ​​ള്‍) ആ​​ണ്. പെ​​ര്‍​ത്തി​​ല്‍ ന​​ട​​ന്ന ആ​​ദ്യ ടെ​​സ്റ്റി​​ല്‍ എ​​ട്ട് വി​​ക്ക​​റ്റി​​ന് ഓ​​സ്‌​​ട്രേ​​ലി​​യ ജ​​യി​​ച്ചി​​രു​​ന്നു.

Sports

ഹെ​​യ്‌​​സ​​ല്‍​വു​​ഡ്, ക​​മ്മി​​ന്‍​സ് നെ​​റ്റ്‌​​സി​​ല്‍

സി​​ഡ്‌​​നി: പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ഓ​​സീ​​സ് പേ​​സ​​ര്‍​മാ​​രാ​​യ പാ​​റ്റ് ക​​മ്മി​​ന്‍​സും ജോ​​ഷ് ഹെ​​യ്‌​​സ​​ല്‍​വു​​ഡും പ​​രി​​ശീ​​ലനം പു​​ന​​രാ​​രം​​ഭി​​ച്ചു.

ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ ആ​​ഷ​​സ് ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യു​​ടെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ഇ​​രു​​വ​​രു​​ടെ​​യും തി​​രി​​ച്ചു​​വ​​ര​​വ് ഓ​​സ്‌​​ട്രേ​​ലി​​യ​​യ്ക്ക് കൂ​​ടു​​ത​​ല്‍ ശ​​ക്തി പ​​ക​​രും.

ക്യാ​​പ്റ്റ​​ന്‍ ക​​മ്മി​​ന്‍​സും ഹെ​​യ്‌​​സ​​ല്‍​വു​​ഡും ഇ​​ന്ന​​ലെ നെ​​റ്റ്‌​​സി​​ല്‍ ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തി. അ​​ടു​​ത്ത മാ​​സം നാ​​ലി​​ന് ഗാ​​ബ​​യി​​ലാ​​ണ് ര​​ണ്ടാം ആ​​ഷ​​സ് ടെ​​സ്റ്റ്.

ക​​മ്മി​​ന്‍​സി​​നു പ​​ക​​രം ഒ​​ന്നാം ആ​​ഷ​​സി​​ല്‍ ക​​ളി​​ച്ച​​ത് സ്‌​​കോ​​ട്ട് ബോ​​ല​​ണ്ട് ആ​​യി​​രു​​ന്നു. ഹെ​​യ്‌​​സ​​ല്‍​വു​​ഡി​​നു പ​​ക​​രം ബ്ര​​ണ്ട​​ന്‍ ഡോ​​ഗെ​​റ്റും. ഒ​​ന്നാം ടെ​​സ്റ്റി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ എ​​ട്ട് വി​​ക്ക​​റ്റ് ജ​​യം നേ​​ടി.

Latest News

Up